‘പ്രേമലു 2’യ്ക്കായി ഒരു വർഷം നഷ്ടമായി; ‘ബെത്‌ലഹേം’ വിജയത്തിന് പിന്നിലെ കഥ പറഞ്ഞ് ഗിരീഷ് എ.ഡി.

OCTOBER 19, 2026, 12:01 AM

നിവിൻ പോളി നായകനായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിലെ വിജയത്തിന് പിന്നാലെ ഒ.ടി.ടി.യിലും മികച്ച പ്രതികരണം നേടുകയാണ്. ചിത്രം ഇത്ര വലിയ വിജയമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിനിമയുടെ പിറവിക്ക് പിന്നിൽ പ്രതിസന്ധികളുടെ ഒരു കാലമുണ്ടായിരുന്നുവെന്നും സംവിധായകൻ ഗിരീഷ് എ.ഡി. വെളിപ്പെടുത്തി. ‘പ്രേമലു 2’യ്ക്കായി മാറ്റിവെച്ച ഒരു വർഷം നഷ്ടമായതും പിന്നീട് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ യാഥാർഥ്യമായതുമാണ് അദ്ദേഹം പങ്കുവെച്ചത്.

‘പ്രേമലു’ വൻ വിജയമായതോടെ രണ്ടാം ഭാഗത്തിന്റെ ജോലികളുമായി മുന്നോട്ടുപോയെങ്കിലും അപ്രതീക്ഷിതമായി ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഇത് അണിയറപ്രവർത്തകരെ ഏറെ ബാധിച്ചെന്നും ഒരു വർഷത്തോളം നഷ്ടമായെന്നും ഗിരീഷ് പറഞ്ഞു. ആ സമയത്താണ് നേരത്തേ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിലേക്ക് തിരിയാൻ തീരുമാനിച്ചത്.

ആ പ്രതിസന്ധി മറികടക്കാൻ ഭാവന സ്റ്റുഡിയോസും സഹതിരക്കഥാകൃത്ത് കിരൺ ജോസിയും സംവിധാന സംഘവും നൽകിയ പിന്തുണ നിർണായകമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ഒപ്പം നിന്നതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാൻ കഴിഞ്ഞത്.

vachakam
vachakam
vachakam

‘പ്രേമലു 2’ യാഥാർഥ്യമായിരുന്നെങ്കിൽ കഴിഞ്ഞ വിഷുവിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെന്നും ഗിരീഷ് പറഞ്ഞു. അതിനു പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പുറത്തിറക്കാൻ കഴിഞ്ഞു. എന്നാൽ ചിത്രം ഇത്ര വലിയ വിജയമാകുമെന്നോ വ്യവസായത്തിലെ റെക്കോർഡുകൾ മറികടക്കുമെന്നോ കരുതിയിരുന്നില്ലെന്നും ഈ നേട്ടത്തെ വ്യക്തിപരമായ വിജയമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ പ്രദർശനം മുതൽ മികച്ച പ്രേക്ഷക പ്രതികരണവും വായ്‌മൊഴി പ്രചാരണവും നേടി ബോക്സ് ഓഫീസിൽ മുന്നേറി. പ്രമുഖ സിനിമാ കളക്ഷൻ നിരീക്ഷണ സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ 330.13 കോടി രൂപ നേടിയിട്ടുണ്ട്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മമിത ബൈജു നായികയായ ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam