കാലടി സര്‍വകലാശാലയിലെ 19 അധ്യാപക നിയമനങ്ങള്‍ അനധികൃതമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്: എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനവും ക്രമക്കേടില്‍

NOVEMBER 9, 2026, 8:09 PM

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ധനകാര്യ വകുപ്പിന്റെയോ സര്‍ക്കാറിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തിയ 19 അധ്യാപക നിയമനങ്ങള്‍ പൂര്‍ണ്ണമായും അനധികൃതമാണെന്ന് സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. നിയമനങ്ങള്‍ക്കായി ത തസ്തികകള്‍ സൃഷ്ടിച്ചതിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും സംവരണ റോസ്റ്റര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുന്‍ സ്പീക്കറും മന്ത്രിയുമായ എം.ബി രാജേഷിന്റെ ഭാര്യ നിനിത ആര്‍. മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായത് ഉള്‍പ്പെടെ 16 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കും 3 അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലേക്കും നടന്ന നിയമനങ്ങളാണ് വിവാദ നിഴലിലായിരിക്കുന്നത്. 2018-ലെ വിജ്ഞാപന പ്രകാരം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ കാലത്താണ് ഈ നിയമന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഗവേണിംഗ് ബോഡിയുടെയോ ധനകാര്യ വകുപ്പിന്റെയോ മുന്‍കൂര്‍ അനുമതി വാങ്ങാതെ ത തസ്തികകള്‍ സൃഷ്ടിച്ചതും സര്‍ക്കാരിന്റെ നിലവിലുള്ള സംവരണ തത്ത്വങ്ങള്‍ ലംഘിച്ചതും സര്‍വകലാശാലയ്ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു. അതിനാല്‍ ഇത്തരം അനധികൃത നിയമനങ്ങള്‍ വഴി സര്‍വകലാശാലയ്ക്കുണ്ടായ സാമ്പത്തിക ബാധ്യത ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam