സ്പാ കേസ്; പെൺകുട്ടി പ്രായപൂർത്തി ആകാത്ത ആളാണെന്ന വിവരം സ്പാ ഉയമയ്ക്ക് അറിയാമായിരുന്നു, പെൺകുട്ടിക്ക് വിലയിട്ടതും അനുരൂപ്

OCTOBER 21, 2026, 12:12 AM

തിരുവനന്തപുരം: കോവളം സ്പാ കേസിൽ പെൺകുട്ടി പ്രായപൂർത്തി ആകാത്ത ആളാണെന്ന കാര്യം മുഖ്യപ്രതിയായ സ്പാ ഉടമയ്ക്ക് അറിയാമായിരുന്നു എന്ന് വിവരം. പെൺകുട്ടിക്ക് വിലയിട്ടതും, ഇടനിലക്കാർക്ക് കമ്മിഷൻ തീരുമാനിച്ചതും അനുരൂപാണ്. ഇയാൾക്ക് നിരവധി സ്പാ കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

സ്പായുടെ നിയന്ത്രണം അനുരൂപിനായിരുന്നെന്നും ഉന്നതരെ സാപായിലേക്ക് എത്തിച്ചിരുന്നത് ഇയാൾ ആയിരുന്നെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.  തിരിച്ചറിയൽ പരേഡിൽ ഹെൽത്ത് ഇൻസ്‌പെക്ടറായ അനുരൂപിനെ പീഡിപ്പിക്കപ്പെട്ട 16 കാരി തിരിച്ചറിഞ്ഞിട്ടുണ്ട്.

 അനുരൂപിന് വരവിൽ കവിഞ്ഞ സ്വത്തും ഉന്നത ബന്ധവും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

ഉന്നതർ കോവളം സ്പായിലെ സ്ഥിരം സന്ദർശകരാണ്. സ്പാ നടത്തിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. സന്ദർശക പട്ടികയിലെ ഉന്നതരിൽ ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. സാമ്പത്തിക കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനാണ് പൊലീസ് നീക്കം നടത്തുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam