രജനികാന്ത് ചിത്രം ‘ജയിലർ 2’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നതിനിടെ മോഹൻലാലിന്റെ രംഗങ്ങളെച്ചൊല്ലി വിവാദം ശക്തമാകുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ പ്രധാന രംഗങ്ങൾ വെട്ടിമാറ്റിയെന്നും ചില ഭാഗങ്ങളിൽ താരത്തിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുമുള്ള ആരോപണങ്ങളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്ന പല രംഗങ്ങളും സിനിമയിൽ കാണാനില്ലെന്നാണ് ആരാധകരുടെ പരാതി. ക്ലൈമാക്സ് രംഗത്തുപോലും മോഹൻലാലിന് പകരം ഡ്യൂപ്പാണ് അഭിനയിച്ചതെന്ന റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതോടെ സംവിധായകൻ നെൽസനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി.
വിവാദങ്ങൾക്കിടെ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ ചേതൻ ഡിസൂസയുടെ പ്രതികരണവും ചർച്ചയായി. സിനിമയിലെ കാർ രംഗത്തിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണോ, അതോ ഡ്യൂപ്പാണോ എന്ന് ഒരു ആരാധകൻ സമൂഹമാധ്യമത്തിലൂടെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി രംഗത്തിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണെന്ന് ചേതൻ വ്യക്തമാക്കി.
എന്നാൽ ഈ വിശദീകരണം ആരാധകർക്കിടയിലെ തർക്കത്തിന് വിരാമമിട്ടിട്ടില്ല. ചേതന്റെ വാക്കുകളെ പിന്തുണയ്ക്കുന്നവരുണ്ടെങ്കിലും, അദ്ദേഹത്തിന്റെ മറുപടി മുഖം രക്ഷിക്കാനുള്ള ശ്രമമാണെന്നും രംഗത്തിൽ മോഹൻലാലല്ല ഉള്ളതെന്നും വാദിക്കുന്നവരുമുണ്ട്.
ബോക്സ് ഓഫീസിൽ ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ മോഹൻലാലിന്റെ രംഗങ്ങളെച്ചൊല്ലിയുള്ള വിവാദം സിനിമയുടെ സ്വീകാര്യതയെ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
