സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി ഡോ.തോമസ് തോമസ് ഏഴാം അങ്കത്തിന് !

OCTOBER 21, 2026, 12:28 AM

ടൊറോന്റോ:  മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ  സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി ഏഴാം  തവണ ഡോ.തോമസ് തോമസ് മത്സരത്തിന്  തയ്യാറെടുക്കുന്നു. മുനിസിപ്പൽ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പുകളിൽ നാമനിദ്ദേശം നൽകേണ്ട അവസാന ദിവസം ആഗസ്റ്റ് 20 ആയിരുന്നു. ഒക്ടോബർ 26 നാണ് ഔദ്യോഗിക തെരഞ്ഞെടുപ്പ്.

കോട്ടയം തലയോലപ്പറമ്പ് മരങ്ങോലിൽ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടർച്ചയായ ആറ് തവണയാണ് വിജയിച്ചത്. കാൽ നൂറ്റാണ്ടോളം ഒരേ വാർഡിനെ പ്രതിനിധീകരിച്ചു സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന ഒരു അത്യപൂർവ്വ നേട്ടത്തിനാണ് അദ്ദേഹം കഴിഞ്ഞ തവണ  അർഹനായത്.

രിട്ടാൽ തോൽപ്പിക്കാനാവില്ലയെന്നതിനാൽ കഴിഞ്ഞ തവണ എതിരാളിയായി ആരും അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തു എത്തിയിരുന്നില്ല.

vachakam
vachakam
vachakam

നിലവിൽ ഡഫറിൻ പീൽ കാത്തലിക് സ്‌കൂൾ ബോർഡ് ട്രസ്റ്റിയും ചെയർമാനുമായ തോമസ്, നിരവധി കമ്മറ്റികളിൽ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ്  അസോസിയേഷൻ (ഓ.സി.എസ്.ടി.എ) ഡെഫറിൻ പീൽ റീജിയണൽ ഡയറക്ടറുമായിരുന്നു.

പിളർപ്പിന്  മുമ്പുള്ള ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടർ തുടങ്ങിയ നിരവധി നിലകളിൽ സേവനമനുഷ്ഠിച്ചു.

കനേഡിയൻ മലയാളികളുടെ ഇടയിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്. ഇപ്പോൾ കനേഡിയൻ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

vachakam
vachakam
vachakam

ഈ വർഷത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ നിരവധി മലയാളികൾ രംഗത്തുണ്ട്. സ്‌കൂൾ ബോർഡ് ട്രസ്റ്റിമാരായിരുന്ന സൂസൻ ബെഞ്ചമിൻ, ഷോൺ സേവ്യർ, അനീഷാ തോമസ് എന്നിവരെ കൂടാതെ  രേഷ്മ മാത്യു, മാത്യു തോമസ് കുതിരവട്ടം, തുടങ്ങിയ ഒട്ടേറെപ്പേർ ഇത്തവണ മത്സരിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam