"12 കോടി കടം, നാല് വർഷത്തെ കഷ്ടപ്പാട്"; ആദ്യ ഭാര്യ കൂടെ നിന്നത് ഓർത്ത്  ബോണി കപൂർ

OCTOBER 20, 2026, 11:23 PM

ബോളിവുഡിൽ ഒരു കാലത്ത് തുടരെ ഹിറ്റ് സിനിമകൾ നിർമ്മിച്ച പ്രമുഖ പ്രൊഡ്യൂസറാണ് ബോണി കപൂർ. സിനിമയിലെ വൻ വിജയങ്ങൾക്കൊപ്പം തന്നെ വലിയ സാമ്പത്തിക നഷ്ടങ്ങളും കടബാധ്യതകളും അദ്ദേഹം തന്റെ കരിയറിൽ നേരിട്ടിട്ടുണ്ട്. താൻ സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ട ഘട്ടത്തെക്കുറിച്ച് മുമ്പൊരിക്കൽ ബോണി കപൂർ തുറന്നുപറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. തെറ്റായ തീരുമാനങ്ങൾ മൂലമാണ് തനിക്ക് ഇത്തരം പ്രതിസന്ധികൾ ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1993-ൽ പുറത്തിറങ്ങിയ 'രൂപ് കി റാണി ചോരോൻ കാ രാജ' എന്ന ചിത്രം ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു. അനിൽ കപൂറും ശ്രീദേവിയും നായകനും നായികയുമായി എത്തിയ ഈ ചിത്രം നിർമ്മിച്ച ബോണി കപൂറിന് വൻ കടബാധ്യതകളാണ് ഉണ്ടായത്. ഏകദേശം 12 കോടിയോളമായിരുന്നു അന്നത്തെ കടം.

നാല് വർഷമെടുത്താണ് ഈ കടം മുഴുവൻ അദ്ദേഹം തീർത്തത്. ആ പ്രതിസന്ധിഘട്ടത്തിൽ കുടുംബത്തിൽ നിന്നും ഭാര്യ മോണയിൽ നിന്നും തനിക്ക് വലിയ പിന്തുണ ലഭിച്ചതായി ബോണി കപൂർ പറഞ്ഞിട്ടുണ്ട്. ആ ദുഷ്കരമായ കാലത്ത് ഭാര്യ മോണ വീട്ടിൽ നിന്നും സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് നഗ്നപാദയായി നടന്നിരുന്നു. കൂടാതെ സഹോദരങ്ങളും അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു.

vachakam
vachakam
vachakam

കടം വീട്ടാനായി സ്വത്തുക്കളിൽ ചിലത് വിൽക്കേണ്ടി വന്നെങ്കിലും, കടം കൊടുത്തവരെ ഒഴിവാക്കാൻ താൻ ഒരിക്കലും ഫോൺ നമ്പർ മാറ്റിയിരുന്നില്ലെന്ന് ബോണി കപൂർ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 1994 മുതൽ താൻ ഉപയോഗിക്കുന്ന രണ്ട് ഫോൺ നമ്പറുകൾ ഇന്നുവരെ മാറ്റിയിട്ടില്ലെന്നും, ആ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ശക്തമായി തിരിച്ചുവരാൻ തനിക്ക് സാധിച്ചതായും അദ്ദേഹം അഭിമാനത്തോടെ ഓർത്തു.

എന്നാൽ, പിന്നീട് 2011-12 കാലഘട്ടത്തിലും ബോണി കപൂർ സമാനമായ സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. ആ ഘട്ടത്തിൽ നടി ശ്രീദേവി അദ്ദേഹത്തിന് വലിയൊരു ആശ്വാസമായി ഒപ്പം നിന്നു. തനിക്ക് ചൂതാട്ടത്തിലോ മറ്റ് തെറ്റായ വഴികളിലോ അല്ല പണം നഷ്ടപ്പെട്ടതെന്നും, സിനിമയിലെ പിഴവുകൾ മാത്രമാണ് കാര്യമെന്നും ശ്രീദേവിക്ക് അറിയാമായിരുന്നു. ഫിനാൻഷ്യർമാരും തന്നെ അത്രയധികം വിശ്വസിച്ചിരുന്നു എന്ന് ബോണി കപൂർ പറഞ്ഞു. 2018 ഫെബ്രുവരിയിൽ ദുബായിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam