ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട കേസിലെ പ്രതിയെ ലഹരി കേസിലും അറസ്റ്റ് ചെയ്യും

OCTOBER 20, 2026, 11:33 PM

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാൻ പൊലീസ്. 

  എട്ട് ഇനം മാരക ലഹരി പദാർഥങ്ങളാണ് ഇയാളിൽ നിന്നും പിടികൂടിയത്. വ്യത്യസ്തതരം ബ്രൗൺഷുഗറും ഫെന്റനൈലും കെ-റോക്കും അടക്കം ലഹരിവസ്തുക്കൾ എബിൻ പോളിൽ നിന്നും പിടിച്ചെടുത്തിരുന്നു. 

ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷയുമായി പുത്തൻകുരിശ് പൊലീസ്  കോടതിയെ സമീപിക്കും. 

vachakam
vachakam
vachakam

പിടികൂടിയവയിൽ പലതും കൊറിയർ മാർഗം എത്തിച്ചതെന്നാണ് നിഗമനം. എബിൻ പോളിന്റെ ലഹരിഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന്  കഴിഞ്ഞ ദിവസം പ്രതി എബിന്‍ പോള്‍ മൊഴി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും എബിന്‍ പൊലീസിനോട് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam