പന്ത്രണ്ടാം നിലയിൽ ജനൽ കമ്പിക്കിടയിൽ കുടുങ്ങി തൂങ്ങി മൂന്നു വയസ്സുകാരി; തുണയായി അയൽവാസികൾ

OCTOBER 20, 2026, 11:10 PM

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഷാങ്പിങിൽ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിൽ 12 നില കെട്ടിടത്തിൽ ജനൽ കമ്പിക്കിടയിൽ തല കുടുങ്ങി തൂങ്ങിയ മൂന്ന് വയസ്സുകാരിയെ അയൽവാസികളും കെട്ടിടത്തിലെ ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി. ഒക്ടോബർ 17ന് രാവിലെ 7:48ഓടെയാണ് ഈ അപകടം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ വീട്ടിലാക്കി അമ്മ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് സംഭവം.

കുട്ടിയുടെ അച്ഛൻ ജോലിക്ക് പോയിരുന്നു. സുരക്ഷാ ഗ്രില്ലിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ തല കമ്പികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി 12-ാം നിലയിലെ അപ്പാർട്ട്‌മെന്റിന് പുറത്ത് ജനൽ കമ്പികളിൽ തൂങ്ങി.

ഒരു താമസക്കാരൻ കുട്ടിയെ കണ്ടതിനെ തുടർന്ന് റെസിഡൻഷ്യൽ കോംപ്ലക്സിന്റെ ഗ്രൂപ്പ് ചാറ്റിൽ ഫോട്ടോകൾ പങ്കുവെച്ച് വിവരം അറിയിച്ചു. കുട്ടിയുടെ കുടുംബം ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല. ഉടൻതന്നെ സുരക്ഷാ ജീവനക്കാരും കെട്ടിട മാനേജ്‌മെന്റ് ജീവനക്കാരും താഴത്തെ നിലയിലെ അപ്പാർട്ട്‌മെന്റിൽ പ്രവേശിച്ചു.

vachakam
vachakam
vachakam

രണ്ട് പേർ താഴത്തെ നിലയിലെ അപ്പാർട്ട്‌മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് ചാഞ്ഞ്, ഒരു സ്റ്റൂൾ കുട്ടിയുടെ താഴെ വെച്ച് താഴേക്ക് വീഴാതെ താങ്ങിനിർത്തി. കുട്ടിയെ അകത്തേക്ക് വലിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുന്നത് വരെ സ്റ്റൂൾ താങ്ങി അവർ കാത്തിരുന്നു.

അടിയന്തര സേനാംഗങ്ങൾ എത്തി കുട്ടിയുടെ അപ്പാർട്ട്‌മെന്റിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

English Summary: A three-year-old girl was rescued by neighbours and building staff after her head became trapped between the bars of a window grille, leaving her suspended outside a 12th-floor apartment in Zhangping, Fujian province, China. The incident occurred on October 17 at around 7:48 am when the childs mother had reportedly stepped out for groceries, leaving the toddler asleep. Residents alerted others through a group chat, and two rescuers from the flat below used a stool to support the child until firefighters arrived. Emergency crews eventually freed the girl, who was then taken to hospital for medical examination.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, China News, China rescue, toddler rescue, high-rise accident, Fujian province

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam