ഇ എൻ സുരേഷ് ബാബുവിനെതിരെ നടപടി വേണമെന്ന നിലപാടിൽ   വനിതാ നേതാക്കൾ

OCTOBER 20, 2026, 11:29 PM

തിരുവനന്തപുരം:   ഇ എൻ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിൽ സിപിഎമ്മിലെ വനിതാ നേതാക്കൾ. ഇ എൻ സുരേഷ് ബാബുവിനെതിരെ മാധ്യമങ്ങളിൽ അടക്കം ഉയർന്ന് വരുന്ന പരാതിയിൽ നിജസ്ഥിതി ഉണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കണം എന്നാണ് വനിതാ നേതാക്കൾ ഉന്നയിക്കുന്ന ആവശ്യം.

 കെ കെ ശൈലജ, പി കെ ശ്രീമതി, സി എസ് സുജാത തുടങ്ങിയ നേതാക്കളാണ് നടപടി ആവശ്യം ഉന്നയിക്കുന്നത്. ഇന്ന് മുതൽ ചേരുന്ന സംസ്ഥാന നേതൃയോഗം വിഷയം പരിഗണിക്കും എന്നാണ് വിവരം. ഇന്ന് മുതലാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. 

 പി കെ ശ്രിമതി അടക്കമുള്ള നേതാക്കൾ പല തവണ പരോക്ഷമായി തന്നെ കടുത്ത നടപടി വേണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയാകുമ്പോൾ കൃത്യമായി നിലപാട് പറയും എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞിരുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ തന്നെ സുരേഷ് ബാബുവിനെതിരായ നടപടിയിൽ തീരുമാനം എടുക്കണമെന്നും സംസ്ഥാനകമ്മിറ്റിയിൽ അംഗീകരിക്കണമെന്നുമാണ് വനിതാ നേതാക്കൾ ഉയർത്തിയിരിക്കുന്ന ആവശ്യം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam