കൊല്ലം: വിവാഹശേഷം ഭർത്യവീട്ടിലുണ്ടാകുന്ന പീഡനത്തെതുടർന്ന് ജീവനൊടുക്കുന്ന യുവതികളുടെ എണ്ണം ചെറുതല്ല. ഇരവിപുരത്താണ് ഇപ്പോൾ 26 കാരി ജീവനൊടുക്കിയിരിക്കുന്നത്.
26 കാരി സായയാണ് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത അരോപിച്ച് മരിച്ച സായയുടെ കുടുംബം രംഗത്തെത്തി. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് റിഹാനി ഷാജി പറയുന്നു. ഒക്ടോബർ 31-ാം തീയതി രാത്രിയാണ് സായയെ ഭർത്താവ് അഫ്‌സലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം നടന്ന് 4 മണിക്കൂറിനു ശേഷമാണ് തങ്ങളെ വിവരം അറിയിച്ചത്. സയയുടെ ലാപ്ടോപ്പും ഒരു ഡയറിയും നഷ്ടമായെന്നും ലാപ്ടോപ്പിലും ഡയറിയിലും തെളിവുകൾ ഉണ്ടെെന്നും മാതാവ് പറയുന്നു.
ഇവ രണ്ടും ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകാം. വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. സായ മരിച്ച് 11 ദിവസത്തിനു ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. പിന്നിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകാമെന്നും സായയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
