ഇഎംഎസിന്റെ മകൾ രാധയെ സിപിഐഎം അവഗണിക്കുന്നുവോ? 

NOVEMBER 10, 2026, 7:29 PM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകള്‍ ഇ എം രാധയെ സിപിഐഎം അവഗണിക്കുന്നുവോ? മാധ്യമപ്രവര്‍ത്തകനായ റിഷി കമാല്‍ മനോജ് ഇ കെ രാധയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഫേസ്ബുക്കില്‍ഔരു കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ഇഎം രാധയുടെ വിഷയം ചർച്ചയാകുന്നത്.

ഇഎംഎസിന്റെ മകള്‍ രാധ കടുത്ത രോഗബാധയില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതായി ഒരു കുടുംബ സുഹൃത്ത് വിളിച്ച് പറഞ്ഞുവെന്നാണ് റിഷി കമാല്‍ ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞത്. രാധയുടെ ആരോഗ്യനില മോശമാണെന്നാണ് അറിഞ്ഞതെന്നും സാമ്പത്തിക പ്രയാസങ്ങളും നേരിടുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് ഗുപ്തനും കലശലായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് കാര്യമായ കരുതലൊന്നുമില്ലെന്ന പരിഭവവും കുടുംബത്തിനുണ്ടെന്നാണ് സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞതെന്നും കുറിപ്പിലുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ നേതാക്കളുടെ ഭാ​ഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുന്നത്.  ഇത്തരം ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രാധ ചേച്ചിയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ആ സമയത്ത് ഐസിയുവില്‍ ആയിരുന്നു. ആരെയും അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സിടി സ്‌കാന്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് കണ്ടിരുന്നുവെന്നും വി ജോയ് പറഞ്ഞു. രാധ ചേച്ചിയുടെ ചികിത്സാ ചെലവ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നോക്കുന്നുണ്ടായിരുന്നുവെന്നും വി ജോയ് പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം രാധയെ സിപിഐഎം തിരിഞ്ഞുനോക്കുന്നില്ലെന്നുള്ള പ്രചരണം കല്ലുവെച്ച നുണയെന്ന് രാധയുടെ ഭര്‍ത്താവ് സി കെ ഗുപ്തനും പ്രതികരിച്ചു. പാര്‍ട്ടി രാധയെ കണ്ണിലെ കൃഷ്ണമണി പോലെയാണ് നോക്കുന്നത്. ചികിത്സാ സംബന്ധമായ ആശുപത്രിയില്‍ നിന്നുമുള്ള ബില്ലുകള്‍ മുഴുവന്‍ അടയ്ക്കുന്നത് എകെജി സെന്ററില്‍ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള നേതാക്കള്‍ ആശുപത്രിയില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇഎംഎസിന്റെ കുടുംബത്തെ അപമാനിക്കും വിധമുള്ള പ്രചാരവേലയില്‍ ആരും കുടുങ്ങിപോകരുതെന്നും ഗുപ്തന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗുപ്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam