മനിശ്ശീരിയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

NOVEMBER 10, 2026, 6:35 PM

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ഷൊര്‍ണൂര്‍ ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേക്ക് അഞ്ചുപേരുമായി അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ പനമണ്ണ സ്വദേശിയായ വൈശാഖും കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവുമാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരാള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

സംഭവ സമയത്ത് ആ വഴി പട്രോളിങ് നടത്തുകയായിരുന്ന ഒറ്റപ്പാലം പോലീസ് സംഘം ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും അപകടത്തില്‍പ്പെട്ട രണ്ടുപേരെ പുറത്തെടുത്ത് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ ഷൊര്‍ണൂരില്‍ നിന്നുമെത്തിയ അഗ്‌നിരക്ഷാസേന അരമണിക്കൂറിലധികം പരിശ്രമിച്ചാണ് പുറത്തെടുത്തത്. കാറില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ അഞ്ചാമത്തെയാള്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam