തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ലൈസൻസുകളടക്കമുള്ള നടപടികളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ.
സാംബശിവറാവു എക്സൈസ് കമ്മീഷണറായിരിക്കുന്ന കാലഘട്ടത്തിൽ ബാർ ലൈസൻസുകൾ അനുവദിച്ചതും പുതുക്കിയതുമായ മുഴുവൻ നടപടികളും വിജിലൻസ് അന്വേഷിക്കാൻ ആണ് ശുപാർശ.
സാംബശിവറാവു എക്സൈസ് കമ്മീഷണറായിരുന്ന കാലഘട്ടത്തിലെ എല്ലാ നടപടികളും അന്വേഷണ പരിധിയിലേക്ക് എത്തും. ശുപാർശ സംബന്ധിച്ച് മന്ത്രി എം.ലിജു മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി. ഉത്തരവ് വൈകാതെ ഉണ്ടാകും.
മുഖ്യമന്ത്രി ശുപാർശ ചെയ്ത് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുന്നതോടെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവുണ്ടാകും. ചൊവ്വാഴ്ചയാണ് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയത്. ഇന്ന് തന്നെ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറും. ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഈ അനുമതി ഇന്ന് നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
