ക്രിക്കറ്റ് താരം സഞ്ജു സാംസൺ 32-ാം പിറന്നാൾ; കേരള ടീം നായകനായി വീണ്ടും ചുമതലയേൽക്കുന്നു

NOVEMBER 10, 2026, 10:08 PM

നവംബർ 11-ന് 32-ാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കായിക ലോകവും ആരാധകരും താരത്തിന് ആശംസകൾ നേരുകയാണ്. കളത്തിനകത്തും പുറത്തും എല്ലാവരുടെയും പ്രിയങ്കരനായ 'ചേട്ടനായി' സഞ്ജു നിറഞ്ഞുനിൽക്കുന്നു.

2015 ജൂലൈ മാസത്തിലാണ് സഞ്ജു സാംസൺ ആദ്യമായി ഇന്ത്യയുടെ നീലക്കുപ്പായമണിയുന്നത്. ട്വന്റി20 ക്രിക്കറ്റിലായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. സിംബാബ്‌വെയ്ക്കെതിരെ നടന്ന ആ മത്സരത്തിൽ 24 പന്തിൽ നിന്ന് 19 റൺസെടുത്ത് ഇരുപതുകാരൻ മടങ്ങി.

പിന്നീട് അദ്ദേഹത്തിന് അവസരങ്ങൾ വന്നും പോയുമിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷം സഞ്ജു ഇന്ത്യൻ ടീമിലെ ഒഴിവാക്കാനാവാത്ത താരമായി മാറി. കായികതാരങ്ങൾക്ക് പിന്തുണ നൽകുന്നതിനായി സഞ്ജു സാംസൺ ഫൗണ്ടേഷൻ എന്ന പേരിൽ അദ്ദേഹം ഒരു സംരംഭം ആരംഭിച്ചു. അടുത്തിടെ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ റെക്കോർഡ് നേടിയ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥി ടി എം അതുലിന് സഞ്ജുവാണ് എല്ലാ സഹായങ്ങളും നൽകിയത്.

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കായികമേളയിൽ അതുൽ റെക്കോർഡ് നേടിയതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അദ്ദേഹത്തിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങുമ്പോഴും കേരള ടീമിനൊപ്പവും താരം സജീവമായിരുന്നു. പിറന്നാളിന് തലേദിവസമാണ് കേരള ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിന് വീണ്ടും വിളിയെത്തിയത്.

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള കേരള ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. 18 അംഗ ടീമിനെ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. നവംബർ 14 മുതൽ 26 വരെ പഞ്ചാബിലാണ് ടൂർണമെന്റ് നടക്കുന്നത്.

vachakam
vachakam
vachakam

മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ത്രിപുര, പോണ്ടിച്ചേരി, അസം, ഹിമാചൽ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

English Summary: Malayali cricketer Sanju Samson celebrates his 32nd birthday today. He made his international T20 debut for India in July 2015 and has become an integral part of the team after his performance in the last T20 World Cup. Samson also supports athletes through his Sanju Samson Foundation, including Plus One student T M Athul who recently set a record in the State School Sports Meet. On the eve of his birthday, Samson was named captain of the Kerala team for the Syed Mushtaq Ali Tournament, which will be held in Punjab from November 14 to 26. Kerala is in Group C and will play its first match against Madhya Pradesh on Monday.

Tags: Sanju Samson, Sanju Samson Birthday, Kerala Cricket, Syed Mushtaq Ali Tournament, Indian Cricket, Sports News, Malayalam News, News Malayalam, Latest Malayalam News, Vachakam News

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam