ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ട് വയസുകാരനായ കുട്ടി മരിച്ചതിൽ പിതാവിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്. കാർത്തികപ്പള്ളി പഞ്ചായത്തിലെ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ കുട്ടി രാഹുലാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ ആണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചിരുന്നു.
നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും വിട്ടുതരില്ലെന്ന ഉറച്ച നിലപാടിലാണ് അമ്മ താര. കുട്ടിയുമായി വീട്ടിലേക്ക് മടങ്ങണമെന്ന ആവശ്യത്തിൽ തന്നെ അവർ ഉറച്ചുനിൽക്കുകയാണ്. അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ കഴിയില്ല. ഇപ്പോഴും ശിശുക്ഷേമ സമിതി അനുനയശ്രമം തുടരുകയാണ്. രണ്ട് വയസുകാരനായ രാഹുലിൻ്റെ മരണം അറിഞ്ഞിട്ടും കൂസലില്ലാത്ത പെരുമാറ്റമാണ് താരയിൽ നിന്ന് ഉണ്ടായത്.
അതേസമയം രണ്ട് വയസ്സുകാരൻ മരിച്ച കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കുട്ടിയുടെ സാമ്പിളുകൾ പതോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കുഞ്ഞ് അസുഖബാധിതൻ ആയിരുന്നോയെന്ന് പരിശോധിക്കും. പരിശോധനാ ഫലം വന്നതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. നിലവിൽ കേസെടുത്തിരിക്കുന്നത് അസ്വാഭാവിക മരണത്തിന് മാത്രമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
