ന്യൂയോര്‍ക്ക്: എപി ടോപ്പ് 25 വനിതാ ബാസ്‌കറ്റ്‌ബോള്‍ റാങ്കിംഗില്‍ ചരിത്ര നേട്ടവുമായി മിഷിഗണ്‍ വോള്‍വറിന്‍സ്. ശക്തരായ യുസിഒഎന്നിനെ 77-66 ന് പരാജയപ്പെടുത്തിയാണ് മിഷിഗണ്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. പ്രോഗ്രാം ചരിത്രത്തില്‍ മിഷിഗണ്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിംഗാണിത്. പ്രീസീസണ്‍ പോളില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ടീം, 2022 ഫെബ്രുവരിയില്‍ കൈവരിച്ച നാലാം റാങ്ക് എന്ന മുന്‍ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. അതേസമയം, മേരിലാന്‍ഡ്, നോര്‍ത്ത് കരോളിന എന്നീ ടീമുകള്‍ക്കെതിരായ വിജയങ്ങളോടെ സൗത്ത് കരോളിന ഒന്നാം സ്ഥാനത്ത് ഭംഗിയായി തുടരുന്നു.
മത്സരത്തില്‍ അട്ടിമറി നേരിട്ട യുസിഒഎന്‍ രണ്ടു സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി നാലാം റാങ്കിലെത്തി. യുഎസ്സി മൂന്നാം സ്ഥാനത്തും ഡ്യൂക്ക് അഞ്ചാം സ്ഥാനത്തുമുണ്ട്. ടെക്‌സസ്, ലൂയിസ്വില്ലെ, വാന്‍ഡര്‍ബില്‍റ്റ്, എല്‍എസ്യു എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. യുസിഎല്‍എ, ഐയോവ എന്നീ ടീമുകള്‍ പത്താം സ്ഥാനം പങ്കിട്ടു. റാങ്കിംഗില്‍ ബിഗ് ടെന്‍ കോണ്‍ഫറന്‍സില്‍ നിന്ന് 10 ടീമുകള്‍ ഉള്‍പ്പെട്ട് റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി. സൗത്ത് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ നിന്ന് ഏഴും അറ്റ്‌ലാന്റിക് കോസ്റ്റ് കോണ്‍ഫറന്‍സില്‍ നിന്ന് നാല് ടീമുകളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
യുസിഒഎന്നിന്റെ തുടര്‍ച്ചയായ 39 റെഗുലര്‍ സീസണ്‍ വിജയങ്ങളുടെ പരമ്പരയ്ക്കാണ് മിഷിഗണ്‍ വിരാമമിട്ടത്. പരിശീലകയായ കിം ബാരന്‍സ് അരിക്കോയുടെ തന്ത്രപരമായ മികവാണ് മിഷിഗണിന്റെ ഈ ചരിത്ര വിജയത്തിന് പിന്നില്‍. മുന്‍പ് സെന്റ് ജോണ്‍സ് ടീമിന്റെ പരിശീലകയായിരിക്കെ യുസിഒഎന്നിന്റെ 99 മത്സരങ്ങളുടെ തുടര്‍ച്ചയായ ഹോം വിജയപ്പരമ്പര അവസാനിപ്പിച്ചതും ബാരന്‍സ് അരിക്കോ ആയിരുന്നു. ഇതിഹാസ പരിശീലകന്‍ ജിനോ ഓറിയമ്മയുടെ ടീമിനെ രണ്ട് വ്യത്യസ്ത ക്ലബ്ബുകളുടെ കോച്ചായിരുന്ന് പരാജയപ്പെടുത്തുന്ന അപൂര്‍വ്വ നേട്ടവും ഇതോടെ അരിക്കോയ്ക്ക് സ്വന്തമായി. ഞായറാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഒന്നാം റാങ്കുകാരായ സൗത്ത് കരോളിന മൂന്നാം റാങ്കിലുള്ള യുഎസ്സിയെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
