തിരുവനന്തപുരം : 2024ൽ തൃശൂർ പൂരം ചടങ്ങുകൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. മുൻ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ചയില്ലെന്നാണ് എസ് ഐടി റിപ്പോർട്ട്.
ഹൈക്കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും, പൊലീസോ മറ്റേതെങ്കിലും ബാഹ്യശക്തികളോ അട്ടിമറി നടത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്.
എഡിജിപി എംആർ അജിത് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തി. എഡിജിപിക്കുണ്ടായത് കൃത്യനിവഹണ വീഴ്ച മാത്രമാണ്. ഇക്കാര്യത്തിൽ ഡിജിപി തല അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോട്ടിലുണ്ട്.
2024-ലെ തൃശൂർ പൂരം ചടങ്ങുകൾക്കിടയിൽ ഉണ്ടായ തടസ്സങ്ങളും അസ്വാരസ്യങ്ങളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് ഇടതുസർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ 8 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
