കൊച്ചി: നെടുമ്പാശേരി അപകടത്തിൽ കാറിന്റെ വേഗം കണ്ടെത്താനായില്ലെന്നു റിപ്പോർട്ട്. കാർ പരിശോധിച്ചതിൽ യന്ത്രത്തകരാറോ മറ്റു പ്രശ്നങ്ങളോ അല്ല അപകടത്തിനു കാരണമെന്നു കണ്ടെത്തിയതായി അങ്കമാലി ജോയിന്റ് ആർടിഒ പൊലീസിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ചീറിപ്പായുമ്പോൾ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ കാറിന്റെ സൈലൻസറിൽ രൂപമാറ്റം വരുത്തിയതായും മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
കാറിന്റെ ഇവന്റ് ഡേറ്റ റിക്കോർഡറിൽ (ഇഡിആർ) നിന്നുള്ള വിവരങ്ങൾ പൊലീസും കാർ കമ്പനിയിലെ വിദഗ്ധരും ശേഖരിച്ചു വിശകലനം ചെയ്തിരുന്നു. എന്നാൽ, ബൈക്ക് ഇടിച്ചു തെറിപ്പിച്ച സമയത്തെ വാഹനത്തിന്റെ വേഗം കണ്ടെത്താനായില്ലെന്നു വിദഗ്ധർ പൊലീസിനെയും മോട്ടർ വാഹന വകുപ്പിനെയും അറിയിച്ചു.
ഇതോടെ അപകടം നടന്ന മേഖലയിലെ സിസിടിവികളിൽനിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്തു കാറിന്റെ വേഗം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
