തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെ വിമർശിച്ച് എൽഡിഎഫ് സർക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോർജ് എന്നിവർ. എസ്എംഎ മരുന്നിനെച്ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാലത്തലത്തിലായിരുന്നു വാർത്താസമ്മേളനം. എല്ലാം നിസ്സാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരൻ എന്നും ചുമതലയേറ്റെടുത്തത് മുതൽ പ്രശ്‌നങ്ങൾ തുടങ്ങിയെന്നും പി കെ ശ്രീമതി വിമർശിച്ചു.
നിസ്സാരം എന്ന മട്ടിൽ ആണ് കെ മുരളീധരൻ ആരോഗ്യ വകുപ്പ് ചുമതല ഏറ്റെടുത്തതെന്ന് പികെ ശ്രീമതി ആരോപിച്ചു. എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കഴിഞ്ഞ് പത്ത് കൊല്ലം ആരോഗ്യരംഗത്ത് ഉണ്ടായിരുന്നു. മന്ത്രിമാർ മരുന്ന് കമ്പനികളുടെ ഏജൻ്റുമാരെ കാണാൻ പാടില്ല. കമ്പനി പ്രതിനിധികളെ കൂട്ടികൊണ്ട് വന്നത് എസ്എറ്റി സൂപ്രണ്ടാണ്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. എൽഡിഎഫ് കാലത്ത് ഒരു ഏജൻ്റും മന്ത്രിമാരെ കണ്ടിട്ടില്ല. പിന്നെ എന്തിനാണ് കെഎംഎസ്‍സിഎൽ എന്നും പി കെ ശ്രീമതി ചോദിച്ചു. ലാഘവത്തോടെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല ആരോഗ്യ വകുപ്പ് എന്ന് മുരളീധരൻ മനസ്സിലാക്കണം. എസ്എംഎ മരുന്നു വിവാദത്തിൽ ആരോഗ്യ വകുപ്പിന് തെറ്റുപറ്റി. അന്വേഷണം വേണം എന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു.
പൊതു ജനരോഗ്യ മേഖല തകർന്നു പോകുമോ എന്ന് ഭയമുണ്ടെന്ന് കെകെ ശൈലജ ചൂണ്ടിക്കാട്ടി. രക്ഷിതാക്കളെ സർക്കാർ കാര്യങ്ങൾ ബോധ്യപ്പെടുത്തണം. മരുന്ന് ക്വാളിറ്റി ചെക്കിംഗ് പരിശോധന സംവിധാനം ദുർബലമായി എന്നും ശൈലജ ആരോപിച്ചു. ബയോ ഐക്യുലൻസ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണം. ക്ലിനിക്കൽ ട്രയൽ മരുന്ന് എങ്ങനെ കൊടുത്തു എന്ന് അന്വേഷിക്കണം. ടാസ്ക് ഫോഴ്സ് അംഗങ്ങളെ കുറിച്ച് ആശങ്ക ഉണ്ട്. സ്വകാര്യ മേഖലയെ കൈപിടിച്ച് കൊണ്ട് വരാനുള്ള ശ്രമമാണെന്നും ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറ് എഴുതാൻ ഉള്ള ശ്രമമാണെന്നും ശൈലജ കുറ്റപ്പെടുത്തി.
മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുന്നുവെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജും പ്രതികരിച്ചു. ടെക്നിക്കൽ കമ്മിറ്റി ജനറിക് മരുന്ന് പരിഗണിക്കാം എന്ന് റിപ്പോർട്ട് ചെയ്തു. ഭരണമാറ്റത്തിന് ശേഷം സെപ്റ്റംബറിൽ ആണ് ടെൻഡർ ചെയ്തത്. ടെക്നിക്കൽ ഇവാല്യൂവേഷൻ നടന്നിട്ടില്ല. നടന്നിട്ടുണ്ട് എങ്കിൽ തെളിവ് ഹാജരാക്കണം. സാമ്പിൾ രേഖപ്പെടുത്തിയ പാക്കറ്റിൽ കെഎംഎസ്‍സിഎൽ പേരില്ല. രക്ഷിതാക്കളെ പാക്കറ്റ് തിരിച്ച് കൊടുക്കാൻ ഭീഷണിപ്പെടുത്തിയെന്നും വീണ ജോർജ് ആരോപിച്ചു. മന്ത്രിയെന്ന നിലയിൽ നാറ്റ്കോയുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. ടാസ്ക് ഫോഴ്സ് പ്രസൻ്റേഷൻ തയാറാക്കിയത് കമ്പനികൾ എന്നും വീണ ജോർജ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം അതാണ് പ്രധാനം. കൃത്യമായ അനുമതികൾ ഉണ്ടെങ്കിൽ അത് പുറത്ത് വിടണമെന്നും വീണ ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
