തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.15ന് ലോക്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ്ങും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.
മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ യാത്രയയപ്പ് പരിപാടികളില്‍ ഇന്നലെ എല്‍ഡിഎഫ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എല്‍ഡിഎഫില്‍നിന്ന് ആരെങ്കിലും പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
ഇന്നലെ വൈകുന്നേരമാണ് നിയുക്ത ഗവര്‍ണര്‍ തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ കസവുഷാള്‍ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, വി. മുരളീധരന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ്. അഞ്ജു തുടങ്ങിയവരും സ്വീകരണത്തിനെത്തി.
അവിവാഹിതനായ നിയുക്ത ഗവര്‍ണര്‍ക്കൊപ്പം ചില കുടുംബാംഗങ്ങളും ഇന്നലെ രാജ്ഭവനിലെത്തി. അതേസമയം, ലോക്ഭവനിലെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട നിര്‍ദേശം ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ഗവര്‍ണറും കുടുംബവും സസ്യാഹാരം മാത്രം കഴിക്കുന്നതിനാല്‍ അടുക്കളയില്‍ മാംസാഹാരം പാകം ചെയ്യേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് നിര്‍ദേശം നല്‍കിയതായാണ് വിവരം. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും അതിനു മുമ്പ് ചുമതലയിലുണ്ടായിരുന്ന ആരിഫ് മുഹമ്മദ് ഖാനും മാംസാഹാരം കഴിച്ചിരുന്നവരായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
