'17കാരന്റെ ജാമ്യം റദ്ദാക്കണം'; ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ

NOVEMBER 11, 2026, 8:06 PM

 കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17കാരൻറെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ.  ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണിത്. ജാമ്യം നൽകി പ്രതിയെ വിട്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും.

പ്രതിയെ ഒബ്‌സർവേഷൻ ഹോമിൽ അയക്കണം. കേവലം അശ്രദ്ധമൂലമല്ല അപകടമുണ്ടായത്. മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്. പ്രതിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജുഡീഷ്യൽ ഓഫീസറാണ്. തെളിവ് നശിപ്പിക്കപ്പെടാമെന്നും കുടുംബം ചൂണ്ടിക്കാട്ടി.

 ജയബാലകൃഷ്ണൻറെ മക്കളാണ് ഹർജി നൽകിയത്. അഡിഷണൽ സെഷൻസ് കോടതിക്ക് നിയപരമായ വീഴ്ച പറ്റിയെന്നും കുറ്റകൃത്യത്തിൻറെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും ഹർജിയിൽ പറയുന്നു. 17കാരൻറെ അച്ഛൻ ജുഡീഷ്യറിയുടെ ഭാഗമാണെന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്, അതിനാൽ 17 കാരൻറെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

vachakam
vachakam
vachakam

17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെയും ജയബാലകൃഷ്ണന്റെ കുടുംബത്തിൻ്റെയും ആവശ്യം സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. 17കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി അതിരൂക്ഷമായി വിമർശിച്ചു. അതിക്രൂര കുറ്റകൃത്യം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ആൾക്കെതിരെ എഫ്ഐആർ ഇടാനാകില്ലെന്ന് പറഞ്ഞ കോടതി, എഫ്ഐആറിലെ തിരുത്തിലും അപ്പീലിലെ പിഴവിലും വിമർശനം ഉന്നയിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam