തിരുവനന്തപുരം: സ്റ്റാർ പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പഞ്ചനക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കുമെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയെ അറിയിക്കുക.
പരിശോധനയിൽ 32 ബാറുകൾക്കാണ് സ്റ്റാർ പദവി ലഭിക്കാത്തത്. ഇതുസംബന്ധിച്ച് അഡീഷണൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇന്നലെ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
32 ഹോട്ടലുകൾക്ക് സ്റ്റാർ പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും. 290 ഹോട്ടലുകളാണ് സ്റ്റാർ പദവിക്ക് അപേക്ഷ നൽകിയത്.
സ്റ്റാർ പദവിക്കായി അപേക്ഷ നൽകിയിട്ടും പരിശോധനയിൽ യോഗ്യത നേടാത്ത 32 ഹോട്ടലുകൾക്കാണ് സ്റ്റാർ പദവി നിഷേധിച്ചത്. എന്നാൽ ഈ ഹോട്ടലുകളിലെ ബാറുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 30 വരെയാണ് നിലവിൽ ബാർ ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
