തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കാൻ വേണ്ടി ക്വട്ടേഷൻ നൽകിയ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. പെൺസുഹൃത്തിനെ അന്വേഷിച്ചാണ് യുവാവ് തിരൂരിൽ എത്തിയത്. എന്നാൽ തിരൂരിൽ എത്തിയ യുവാവിനെ കാത്തിരുന്നത് ക്വട്ടേഷൻ സംഘങ്ങളായിരുന്നു.
സുഹൃത്തിന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് യുവാവിനെ ഇവർ വിളിച്ച് കൊണ്ടുപോകുകയായിരുന്നു. കാറിൽ കയറിയ ഉടൻ യുവാവിനെ ഈ സംഘം മർദ്ദിക്കാൻ തുടങ്ങി. മർദ്ദനമേറ്റ് അവശനായ യുവാവിൻ്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും ഇവർ കവർന്നു.
പട്ടാമ്പി സ്വദേശിനിയായ സഫാന(19)യാണ് ക്വട്ടേഷൻ നൽകിയത്. സഫാനയുടെ സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ സഹോദരങ്ങൾ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), റബീബ (25) എന്നിവരും പൊലീസ് പിടിയിലായി.
ക്വട്ടേഷൻ സംഘങ്ങളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ താഴെപാലത്ത് വച്ചാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.
യുവാവിൻ്റെ പരാതിയിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസിൻ്റെ വിശദമായ അന്വേഷണത്തിലാണ് പെൺസുഹൃത്തിൻ്റെ ക്വട്ടേഷനാണ് മർദ്ദനത്തിന് പിന്നിലെന്ന് വ്യക്തമായത്. പൊലീസ് അറസ്റ്റിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ ആയിരുന്ന ഇരുവരും തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിലും പ്രതികളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
