ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിംഗ് എ ജേർണി ഓഫ് ലവ് 24 മണിക്കൂറിനുള്ളിൽ ആമസോണിൽ ബെസ്റ്റ് സെല്ലറായി.
ഹാർപ്പർ കോളിൻസ് ഇന്ത്യ കഴിഞ്ഞ 10ന് പുറത്തിറക്കിയ പുസ്തകം ജീവചരിത്രം, ആത്മകഥ വിഭാഗങ്ങളിലും പൊതുപുസ്തക വിഭാഗത്തിലും ഒന്നാമതെത്തിയെന്നാണ് റിപ്പോർട്ട്. ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും വരെയുള്ള ജീവിതയാത്ര പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
രാജ്യത്തെ പ്രമുഖ പുസ്തകശാലകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൊതുവേദികളിൽ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്ത സോണിയ ഗാന്ധി ജീവിതത്തിലെ നിർണായകമായ വ്യക്തിപരവും രാഷ്ട്രീയവുമായ അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.
ആദ്യം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കാനിരുന്ന പുസ്തകം ചില തിരുത്തലുകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഹാർപ്പർ കോളിൻസ് ഏറ്റെടുക്കുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
