ദുബായ്: യുഎഇയിലെ ഫുജൈറയിൽ വാഹനാപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. മരിച്ചവരിൽ മൂന്ന് മലയാളികളും ഉണ്ടെന്നാണ് റിപ്പോർട്ട്.
ഫുജൈറയിൽ ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റൽക്കുകയും ചെയ്തു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമായിരുന്നു അപകടം.
ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്.
സിദ്ധീക്കിന്റെ ഇരട്ടമക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
