കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ അക്ഷര (29) മരിച്ച സംഭവത്തിൽ അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവർ സി.കെ. ബിനോയിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇൻഫോപാർക്ക് പോലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി.
ബിനോയിയുടെ ഗുരുതരമായ പിഴവാണ് അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിനുപുറമെ അപകടമുണ്ടാക്കിയ ബസിന്റെ പെർമിറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും പോലീസ് എം.വി.ഡിക്ക് കത്ത് നൽകിയിട്ടുണ്ട്.
അതേസമയം അപകടത്തില് സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി.
കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് കമ്മീഷന് പരാതി നൽകിയത്. നടപ്പാതകൾ നിർമ്മിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിനും, സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിനും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
