കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വെള്ളിയാഴ്ച (ഒക്ടോബർ 23) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നുള്ള അറിയിപ്പ്.
കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷ മാറ്റിവെച്ചത്. അതേസമയം വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമില്ല.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
