കൊച്ചി: വൈദ്യുതി തടസ്സപ്പെട്ടതിന്റെ പേരില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ ട്രോള്‍ പങ്കുവെച്ച സംഭവത്തില്‍ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണം ശക്തമാക്കി. ഓഫീസിലെ ഒരു ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്ന പരാതിയിലാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.
വൈദ്യുതി മുടങ്ങുമ്പോള്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നതും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ജീവനക്കാരുടെ പതിവാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ചിത്രം വികൃതമാക്കി ഡി.ഇ.ഒ ഇ.കെ.എം ഓഫീഷ്യല്‍ എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാരെ സംരക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ ശ്രമിച്ചതായും ആരോപണമുണ്ട്.
ഡി.സി.സി ജനറല്‍ സെക്രട്ടറി വില്‍സണ്‍ ജോണ്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. വാട്സാപ്പ് ഗ്രൂപ്പിലെ വിവാദ പോസ്റ്റിന്റെ പകര്‍പ്പും തെളിവായി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം, മുന്‍കാലങ്ങളില്‍ സമാനമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ അസോസിയേഷന് വ്യക്തമാക്കി. ഈ സംഭവത്തിലും മുന്‍ മാതൃകകള്‍ പിന്‍പറ്റി ശക്തമായ നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
