വിജിലൻസിലെ 'ടി സെക്ഷൻ' ഇനി വിവരാവകാശ നിയമപരിധിക്ക് പുറത്ത്; നിർണായക വിവരങ്ങൾ രഹസ്യമായി തുടരും

OCTOBER 22, 2026, 10:29 PM

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ നിർണായക രേഖകളും വിവരങ്ങളും ഇനി പൊതുജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം (RTI) ലഭിക്കില്ല.

വിജിലൻസിലെ 22 സെക്ഷനുകളിൽ വെച്ച് അതീവ രഹസ്യസ്വഭാവമുള്ള 'ടി സെക്ഷനിലെ' (T Section) വിവരങ്ങളെ ആർടിഐ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പുതിയ വിജ്ഞാപനം പുറത്തിറങ്ങി.

സംസ്ഥാനത്തെയും ഭരണസംവിധാനങ്ങളെയും ബാധിക്കുന്ന നിർണായക അന്വേഷണ വിവരങ്ങളും റിപ്പോർട്ടുകളും ഇനി വിവരാവകാശ പ്രകാരം ലഭ്യമാകില്ല. ഏതൊക്കെ കേസുകളുടെയും പരാതികളുടെയും ഫയലുകളാണ് ടി സെക്ഷനിലേക്ക് മാറ്റേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം വിജിലൻസ് ഡയറക്ടർക്കായിരിക്കും.

vachakam
vachakam
vachakam

പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഴിമതിക്കേസുകളിലെ ഫയലുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ, അതിലെ വിവരങ്ങൾ ഇനി പൊതുജനമധ്യത്തിൽ എത്തില്ല എന്നതും ശ്രദ്ധേയമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam