പൊലീസ് കസ്റ്റഡിയിൽ ദളിത് യുവാവിന്  ക്രൂരമർദനമെന്ന് പരാതി 

OCTOBER 24, 2026, 1:20 AM

കോട്ടയം: സംസ്ഥാനത്ത് നിന്ന് വീണ്ടുമൊരു ഇടിമുറിയുടെ വാർത്ത പുറത്ത് വരുകയാണ്. കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായാണ് നിലവിലെ പരാതി. 

 വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെ മർദ്ദിച്ചെന്നാണ് പരാതി.

നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം   നിഷേധിക്കുകയാണ് പൊലീസ്.

vachakam
vachakam
vachakam

 മോഷണ കുറ്റം ആരോപിച്ച് സ്വകാര്യ വാഹനത്തിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനത്തിൽ വെച്ചാണ് പൊലീസ് മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്. 

 സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയക്കുകയും ചെയ്തു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam