മൂവാറ്റുപുഴ: ഗ്രൗണ്ടിൽ കാർ ഡ്രിഫ്റ്റിംഗ് നടത്തി ഗ്രൗണ്ട് നശിപ്പിച്ചതിൽ മാറാടി പഞ്ചായത്ത് നടപടി സ്വീകരിച്ചു. പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടാണ് നശിപ്പിച്ചത്.
കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിന് സജ്ജമാക്കിയ പിച്ചും ഗ്രൗണ്ടും, വാഹനമോടിച്ച് ഡ്രിഫ്റ്റിംഗ് നടത്തിയതിനെ തുടർന്ന് തകർന്നത് വെള്ളിയാഴ്ച രാവിലെയാണ്.
കുരുക്കുന്നുപുരത്തുള്ള ലീഡർ കെ കരുണാകരൻ സ്മാരക സ്റ്റേഡിയത്തിൽ അനുമതിയില്ലാതെ കാർ ഓടിച്ച് ഗ്രൗണ്ട് നശിപ്പിച്ചതിന് 57,212 രൂപ പിഴ ചുമത്തി.
ഗ്രൗണ്ട് പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള നഷ്ടപരിഹാര തുകയായ 47,212 രൂപയും പിഴയായ 10,000 രൂപയും ഉൾപ്പെടെ ആകെ 57,212 രൂപ വാഹന ഉടമയിൽ നിന്ന് ഈടാക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ തുക പഞ്ചായത്തിൽ അടയ്ക്കണമെന്നും അല്ലാത്തപക്ഷം റവന്യൂ റിക്കവറി, പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
