യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം, സർജനെതിരെ കേസ്

NOVEMBER 13, 2026, 6:03 PM

 തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടർക്ക് നേരെ സീനിയർ ഡോക്ടറുടെ ഭാഗത്തുനിന്ന് ലൈംഗിക അതിക്രമം ഉണ്ടായതായി പരാതി. പരാതിയ്ക്ക് പിന്നാലെ  ജില്ലാ ആശുപത്രിയിലെ സർജനായ ഡോ വിനുവിനെതിരെ പൊലീസ് കേസെടുത്തു.

ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമമുണ്ടായത്. ആശുപത്രിയിൽ വച്ചായിരുന്നു പീഡന ശ്രമം. ഇന്നലെ രാവിലെയാണ് സംഭവം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോ വിനുവിനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംഭവത്തിന് പിന്നാലെ യുവ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കൺസൾട്ടിങ് റൂമിൽ പഠനസംബന്ധമായ കാര്യങ്ങൾ നടക്കുന്നതിനിടെ സീനിയർ ഡോക്ടർ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പിന്നാലെ യുവ ഡോക്ടർ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും, തുടർന്ന് മറ്റ് ഡോക്ടർമാരുടെ സഹായം തേടുകയുമായിരുന്നു. അടുത്തിടെയാണ് ഡോ. വിനു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam