വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പ്രതി കോള്‍ തോമസ് അലനെതിരെ (31) ഭീകരവാദ കുറ്റം കൂടി ചുമത്തി. ഏപ്രില്‍ 25-ന് വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ടാണ് പുതിയ നടപടി.
ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ യു.എസ് അറ്റോര്‍ണി ഓഫീസ് സമര്‍പ്പിച്ച പുതുക്കിയ കുറ്റപത്രത്തിലാണ് സായുധ ഭീകരവാദ കുറ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പസിഡന്റ് ട്രംപും കാബിനറ്റ് അംഗങ്ങളും ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിനിടെ സുരക്ഷാ പരിശോധനാ സംവിധാനം മറികടന്ന് അകത്തേക്ക് ഓടിക്കയറിയ പ്രതി 12-ഗേജ് ഷോട്ട്ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നാല് ഫെഡറല്‍ കുറ്റങ്ങളായിരുന്നു അലനെതിരെ നേരത്തെ ചുമത്തിയിരുന്നത്. മുന്‍ കുറ്റങ്ങളില്‍ താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ വാദിച്ച പ്രതി പുതിയ ഭീകരവാദ കുറ്റത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി എഴുതിയ കുറിപ്പുകളില്‍ വ്യക്തമാക്കിയിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്നതാണ്. കേസില്‍ 2027 സെപ്റ്റംബറിലാണ് വിചാരണ ആരംഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
