കൊച്ചി: കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകൻ പിടിയിൽ.
പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
ഗായകൻ സിജോ സെബാസ്റ്റ്യനാണ് 12 എൽഎസ്ഡി സ്റ്റാന്പുകളുമായി ഡാൻസാഫിന്റെ പിടിയിലായത്. ഈ വീട്ടിലേക്ക് ആൺകുട്ടികളും പെൺകുട്ടികളും വന്നുപോവുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
അതേസമയം മലപ്പുറം വേങ്ങരയിൽ 101 ഗ്രാം എംഡിഎംഎയുമായി യുവാവ് പിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം വേങ്ങരയിൽ വൻ രാസ ലഹരി വേട്ട നടന്നത്. 101 ഗ്രാം എംഡിഎംഎയും മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയുമായി പുഴച്ചാൽ സ്വദേശി ദിൽരാജിനെ പോലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
