കൊച്ചി: കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശി ഗുരുമൂർത്തി പാലക്കാട്ടുനിന്ന് യുഎപിഎ കേസിൽ അറസ്റ്റിലായത്. യുഎപിഎ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും വിശദമായി ചോദ്യംചെയ്യുന്നതിനുമായി ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.
തമിഴ്നാട് സ്വദേശി ഗുരുമൂർത്തിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി പോലീസ് രംഗത്തെത്തി. ടെലഗ്രാം ഗ്രൂപ്പുകൾവഴി ഭീകര സംഘടനകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊച്ചി സിനഗോഗ് ആക്രമണക്കേസിലെ പ്രതിയെ നിയന്ത്രിച്ചിരുന്നവരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിറ്റി പോലീസ് ഗുരുമൂർത്തിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാൾ ജോലിചെയ്തിരുന്ന ഇടങ്ങളിലും താമസസ്ഥലത്തും പോലീസ് വിശദമായ പരിശോധന നടത്തി. സിനഗോഗ് ആക്രമണക്കേസിലെ പ്രതി ബന്ധപ്പെട്ടിരുന്ന ചില സംഘടനകളുമായി ഗുരുമൂർത്തിക്കും അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
