കൊച്ചി: വ്യാപാര ഇടപാടിന്റെ മറവിൽ ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റലിയിലെ ബിസിനസ് പങ്കാളിയുടെ പേരിൽ വ്യാജ ഇമെയിലുകൾ അയച്ചാണ് പണം തട്ടിയെടുത്തത്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
ലുലു ഗ്രൂപ്പുമായി വർഷങ്ങളായി ഇടപാടുകൾ നടത്തുന്ന 'IE Park S.R.L' എന്ന ഇറ്റാലിയൻ കമ്പനിയുടെ ഇമെയിൽ വിലാസത്തിന് സമാനമായ വിലാസങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. യഥാർഥ കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് പണമിടപാടുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൈമാറുകയായിരുന്നു തട്ടിപ്പുകാരുടെ രീതി.
സെപ്റ്റംബർ 2നും 29നും ഇടയിലാണ് തട്ടിപ്പ് നടന്നത്. ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ കമ്പനിക്ക് നൽകാനുണ്ടായിരുന്ന പണം വ്യാജ ഇമെയിലുകൾ വഴിയുള്ള നിർദേശങ്ങൾ അനുസരിച്ച് കൈമാറിയെന്നാണ് വിവരം.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പണം കൈമാറിയ അക്കൗണ്ടുകൾ തിരിച്ചറിയാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
