തൃശൂർ: പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്റെ മരണം കൊലപാതകമെന്ന് പൊലീസ്.പുതുക്കാട് ഞെള്ളുർ സ്വദേശി കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മകൻ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വിനോദ് കുറ്റം സമ്മതിച്ചത്.
വിനോദ് ചൂട് കഞ്ഞിവെള്ളമൊഴിച്ച് അച്ഛനെ പൊള്ളലേൽപ്പിക്കുകയായിരുന്നു.പൊള്ളലേറ്റ ഗോപാലകൃഷ്ണനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്ക ഇന്നലെ ഗോപാലകൃഷ്ണൻ മരണത്തിന് കീഴടങ്ങി.
അതേസമയം, പ്രതി വിനോദിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
