തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാംപസിൽ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികളുടെ ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്.
സമീപത്തെ വൃത്തിഹീനമായ അന്തരീക്ഷമാണ് രോഗവ്യാപനത്തിന് കാരണമെന്ന് വിദ്യാർഥിനികൾ പറയുന്നു.പരാതി പറഞ്ഞിട്ടും സർവകലാശാലയുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല.
രോഗവ്യാപനം നിയന്ത്രണാതീതമായതോടെ കോളേജും ഹോസ്റ്റലും അടച്ചിട്ടിരിക്കുകയാണ്.ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിൻ്റേയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
ഒരാഴ്ചയ്ക്കിടെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗലക്ഷണങ്ങളുള്ള നിരവധി പേർ ഇനിയും ഉണ്ടെന്ന് വിദ്യാർഥിനികൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
