വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിലെ പ്രതിഷേധത്തിൽ  പൊലീസ് കേസെടുത്തു

NOVEMBER 16, 2026, 8:00 PM

 കോഴിക്കോട്: ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടുവണ്ണൂർ എസ്ബിഐ ബാങ്കിന് മുന്നിൽ തിങ്കളാഴ്ച നടന്ന സമരത്തിൽ  പൊലീസ് കേസെടുത്തു.

കടം എഴുതി തള്ളണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 10.30 മുതൽ നാല് മണിക്കൂറോളം പേരാമ്പ്ര- കോഴിക്കോട് റോഡ് തടഞ്ഞ് കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം നടന്നത്.

 ഗതാഗത തടസമുണ്ടാക്കിയതിന് അടക്കം രണ്ട് കേസുകളാണ് ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തത്. ഗതാഗത തടസമുണ്ടാക്കിയതിന് കണ്ടാലറിയുന്ന 10 പേരുൾപ്പടെ 200 ഓളം പേർക്കെതിരെയും പൊലീസ് ബാരിക്കേഡ് തകർത്ത് ബാങ്കിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതിനെതിരെ കണ്ടാലറിയുന്ന 6 പേരുൾപ്പടെ 200 ഓളം പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. 

vachakam
vachakam
vachakam

അതിനിടെ, വീട്ടമ്മയുടെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് ആർ.ബി.ഐ ഓംബുഡ്സ്മാനും ബാങ്ക് നോഡൽ ഓഫീസർക്കും പരാതി ലഭിച്ചു. ആർബിഐയുടെ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam