അതിശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

OCTOBER 24, 2026, 9:01 AM

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഒക്ടോബർ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ.

റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ഈ മൂന്ന് ജില്ലകളിലെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരലല്‍ കോളേജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിക്കാമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.

vachakam
vachakam
vachakam

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പരീക്ഷകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam