'രണബാലി'; ഇതുവരെ വിറ്റുപോയത് 2 മില്യണിലധികം ടിക്കറ്റുകൾ

OCTOBER 24, 2026, 8:18 PM

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ട- രശ്‍മിക മന്ദാന ചിത്രമാണ് രണബാലി. ഒക്ടോബര്‍ 16ന് ആണ് രണബാലി തിയറ്ററുകളില്‍ എത്തിയത്.  

 ആഗോള ബോക്സ് ഓഫീസില്‍ 66 കോടി രൂപയാണ് ഇതുവരെ രണബാലി നേടിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും ചിത്രം മികച്ച മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. ബുക്ക്മൈ ഷോ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലായി ഇതുവരെ 2 മില്യണിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്.   ഇതുവരെ കാണാത്ത അതിശക്തമായ മേക്കോവറിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ എത്തിയിരിക്കുന്നത്. ടി-സീരീസ് ആണ് ഈ പാൻ-ഇന്ത്യൻ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. 

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ‘രണബാലി’ എന്ന ടൈറ്റിൽ കഥാപാത്രമായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ ‘ജയമ്മ’യായാണ് രശ്മിക മന്ദാന വേഷമിടുന്നത്. ഇവരുടെ ആഴമേറിയ പ്രണയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘എൻന്തയ്യ സാമി’ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam