ഇപിയുടെ ഭാര്യ കർത്തയിൽ നിന്ന് പണം വാങ്ങിയില്ലെന്ന് 'വൈദേകം' മാനേജർ: കുഴഞ്ഞ് മറിഞ്ഞ് വാദപ്രതിവാദങ്ങൾ 

OCTOBER 24, 2026, 8:28 PM

കണ്ണൂർ:   ഇ പി ജയരാജന്റെ ഭാര്യ ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ഇപി ജയരാജന്റെ ബന്ധു ശ്യാംജിത് ഇ പി കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഇപി ജയരാജന്റെ കൈപ്പടയിൽ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണമാണെന്നാണ് ആരോപണമുണ്ട്.  താൻ ജീവിതം അവസാനിപ്പിച്ചാൽ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജൻ, തോമസ്, സി കെ ഷാജി എന്നിവർക്കാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. വാർത്ത വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു.

 ഈ ആരോപണങ്ങൾ ഉന്നയിച്ച് മണിക്കൂറുകൾക്ക് ശേഷം  ഫേസ്ബുക്ക് പോസ്റ്റ് താൻ പങ്കുവെച്ചതല്ലെന്ന വിശദീകരണവുമായി ശ്യാംജിത് തന്നെ രം​ഗത്ത് എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് ശ്യാംജിത് വ്യക്തമാക്കിയത്. പോസ്റ്റുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പ്രസ്തുത പോസ്റ്റ് താൻ മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും നിലവിൽ താൻ ശബരിമലയിലാണെന്നും ശ്യാംജിത് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവർത്തകർ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ എല്ലാവരും വസ്തുതകൾ കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

 ഇതിനിടെ ശശിധരൻ കർത്തയിൽനിന്നും  ഇ.പി. ജയരാജൻ്റെ ഭാര്യ പണം വാങ്ങി എന്ന ആരോപണം നിഷേധിച്ച് വൈദേകം റിസോർട്ട് ജനറൽ മാനേജർ രം​ഗത്ത് എത്തി. പിഎഫ് തുകയാണ് ഇ.പി. ജയരാജന്‍റെ ഭാര്യ പി.കെ. ഇന്ദിര നിക്ഷേപിച്ചത്. ഇ.പി. ശ്യാംജിത്തിന്‍റെ ഭാര്യയെ വൈദേകത്തിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്‍റെ പ്രതികാരത്തിലാകാം ആരോപണമെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തെളിയിക്കട്ടെ എന്നും തോമസ് ജോസഫ് പറഞ്ഞു.

vachakam
vachakam
vachakam

 അതേസമയം, റിസോർട്ടിൽ ജീവനക്കാരിയായ ഭാര്യ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്ന് ശ്യാംജിത്ത് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam