ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

OCTOBER 25, 2026, 12:13 AM

കൊച്ചി: ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെ കൊച്ചി ചേരാനല്ലൂരിലാണ് ദാരുണമായ അപകടം നടന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അഡിഷണല്‍ ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ മകനാണ് പിടിയിലായത്. അച്ഛനായ ജഡ്ജിയുടെ പേരിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്.

ജയബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഉള്ളത്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയുടെ പേര് വിവരങ്ങള്‍ ഒന്നും തന്നെ എഫ്‌ഐആറിന്റെ ഭാഗമാക്കിയിട്ടില്ല എന്നാണ് വിവരം.സംഭവത്തിൽ കേസെടുത്തെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, അപകടം നടന്നത് കണ്ടൈനര്‍ റോഡിലാണെന്നതിനാല്‍ 17 കാരന്‍ സഞ്ചരിച്ച വാഹനം അമിത വേഗതയില്‍ ആയിരുന്നോ എന്നതില്‍ അടക്കം പരിശോധന നടത്തേണ്ടതുണ്ട്. നിലവിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam