കോഴിക്കോട്: 68ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും.എന്‍ഐടി ഗ്രൗണ്ടില്‍ വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മേള ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷയാണ് ദീപശിഖ തെളിയിക്കുക.
14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായിക പ്രതിഭകളും, ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ പതിനയ്യായിരത്തിലധികം പേരാണ് മേളയിൽ പങ്കെടുക്കുന്നത്. 4000ത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും 3000-ത്തോളം പേർ അണിനിരക്കുന്ന കലാവിരുന്നും ഉദ്‌ഘാടനത്തിന്റെ ഭാഗമായുണ്ടാകും.ഒക്ടോബർ 25 മുതൽ 31 വരെയാണ് മേള നടക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് മത്സരങ്ങളില്ല. പ്രധാന അത്‌ലറ്റിക്സ് മത്സരങ്ങൾ ഒക്ടോബർ 27 ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക.
അതേസമയം, കായികമേള ഇന്ന് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
എങ്കിലും പ്രധാന വേദിയായ എൻഐടി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലുള്ള പ്രത്യേക ആധുനിക സംവിധാനങ്ങൾ കാരണം മഴ കായിക മത്സരങ്ങളെ സാരമായി ബാധിക്കില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ മേളയെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും സംഘാടകരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
