ഗൾഫ് മേഖലയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യം പരിഗണിച്ച്, അവിടെയുള്ള മലയാളി പ്രവാസികളുടെ സുരക്ഷയും അവശ്യസഹായങ്ങളും ഉറപ്പാക്കാൻ കേരള ഹൗസിൽ ഒരു പ്രത്യേക കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി.
സഹായം ആവശ്യമുള്ളവർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രവുമായി ബന്ധപ്പെടാൻ 011 23747079, 9310443880 എന്നീ നമ്പറുകൾ ഉപയോഗിക്കാം. നിയന്ത്രണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും സഹായ വിതരണവും കാര്യക്ഷമമായി നടപ്പിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരള ഹൗസിൽ നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജെ. ഷാജിമോനെ നോഡൽ ഓഫീസറായി നിയമിച്ചിരിക്കുന്നു. കൂടാതെ, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ആശയവിനിമയം നടത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ ചുമതലയുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ. ജയ്‌സ്വാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
English Summary: A special control room has been opened at Kerala House to ensure the safety and provide emergency assistance to non-resident Keralites in the conflict-ridden Gulf region. This urgent measure was implemented following the directive of Chief Minister V.D. Satheesan. The control room operates 24 hours a day and can be reached at 011 23747079 and 9310443880 for assistance.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala House Control Room, Gulf Malayalis, NRK Safety, Chief Minister VD Satheesan, Norka, Pravasi Keralites
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
