സ്വകാര്യവാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി; കുഞ്ഞാലിക്കുട്ടിക്ക് 3 വാഹനങ്ങളില്‍ ഉപയോഗിക്കാം

OCTOBER 24, 2026, 9:03 PM

തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യവാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് പതിച്ച് ഉപയോഗിക്കുന്നതിന് 5 മന്ത്രിമാര്‍ക്ക് പൊതുഭരണവകുപ്പ് അനുമതി നല്‍കി. മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 3 സ്വകാര്യവാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് ഉപയോഗിക്കാനാണ് പ്രത്യേക അനുമതി നല്‍കിയിട്ടുള്ളത്.

കുഞ്ഞാലിക്കുട്ടിയെക്കൂടാതെ രമേശ് ചെന്നിത്തല, വി.ഇ അബ്ദുല്‍ ഗഫൂര്‍, പി.കെ ബഷീര്‍, കെ.എം ഷാജി എന്നീ മന്ത്രിമാരുടെ അപേക്ഷകളിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തതെന്ന് വിവരവാകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പൊതുഭരണവകുപ്പ് വ്യക്തമാക്കി.

മന്ത്രി കെ.എം ഷാജി സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് പതിച്ചു യാത്ര ചെയ്തത് നേരത്തെ വലിയ വിവാദമായിരുന്നു. അക്കാലത്ത് അപേക്ഷ നല്‍കി അനുമതി വാങ്ങാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. തുടര്‍ന്ന് ഷാജി സമര്‍പ്പിച്ച അപേക്ഷ പരിശോധിച്ചാണ് പൊതുഭരണവകുപ്പ് പിന്നീട് ഉത്തരവിറക്കിയത്.

അതേസമയം, സ്വകാര്യവാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് സ്ഥാപിക്കാമെങ്കിലും ഇതിന്റെ ഇന്ധനച്ചെലവോ അറ്റകുറ്റപ്പണികളോ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വഹിക്കില്ല. കൂടാതെ, മന്ത്രിമാര്‍ നേരിട്ട് യാത്ര ചെയ്യുന്ന സമയത്തു മാത്രമേ സ്വകാര്യവാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍പ്ലേറ്റ് ഉപയോഗിക്കാവൂ എന്ന കര്‍ശന നിര്‍ദേശവും ഉത്തരവിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam