കല്‍പറ്റ: ട്യൂഷന് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ തെറ്റായ ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനം ഇടിച്ചുകയറി 12 വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.വാഹനം ഓടിച്ച അയലമൂല സ്വദേശി സജിയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ഏഴു വയസുകാരനായ അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടം നടന്നത്.കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് ഇടത് ഭാഗത്ത് കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.മാനന്തവാടി എടവക രണ്ടേനാലിൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ (12) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒപ്പം ഉണ്ടായിരുന്ന സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
