സൗജന്യ വധക്കേസ്: അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി; അമ്മയുടെ രക്തസാമ്പിള്‍ ശേഖരിച്ചു 

OCTOBER 24, 2026, 9:48 PM

ന്യൂഡല്‍ഹി: ധര്‍മസ്ഥലയില്‍ കൊല്ലപ്പെട്ട കോളജ് വിദ്യാര്‍ഥിനി സൗജന്യയുടെ കേസില്‍ പുനരന്വേഷണം ഊര്‍ജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുതിയ അന്വേഷണ ഘട്ടത്തിന്റെ ഭാഗമായി സൗജന്യയുടെ അമ്മയുടെ രക്തസാമ്പിളുകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധനയ്ക്കായി ശേഖരിച്ചു. ബെല്‍ത്തങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ ബെല്‍ത്തങ്ങാടി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് സാമ്പിള്‍ എടുത്തത്.

ജഡ്ജി ശശാങ്ക് നാഗേന്ദ്രയുടെയും എസ്.ഐ.ടി ഉദ്യോഗസ്ഥരായ എ.സി.പി മനോജ് കുമാര്‍ നായിക്, ലോകേഷ് പി. ജഗല്‍സര്‍ എന്നിവരുടെയും നേരിട്ടുള്ള സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

2012 ഒക്ടോബറിലാണ് കോളജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 17 വയസ്സുകാരി സൗജന്യയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തൊട്ടടുത്തദിവസം വീടിനടുത്തുള്ള നേത്രാവതി പുഴക്കരയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ പോലീസും പിന്നീട് സി.ബി.ഐയും അന്വേഷണം ഏറ്റെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. കേസില്‍ പ്രതിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സന്തോഷ് റാവുവിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2023 ജൂണില്‍ സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടതോടെ അന്വേഷണം വീണ്ടും വഴിമുട്ടി.

vachakam
vachakam
vachakam

തുടര്‍ന്ന് നീതി തേടി സൗജന്യയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസില്‍ പുതിയ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. മുന്‍പ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ആരെയും പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി കര്‍ശനമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അതിവേഗത്തിലാണ് എസ്.ഐ.ടിയുടെ നടപടികള്‍ പുരോഗമിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam