ചെന്നൈ: ജസ്റ്റിസ് സി എസ് കർണൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ജൂഡീഷ്യറിയിലെ അഴിമതിക്കും ജാതിവിവേചനത്തിനും എതിരെ ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് സി എസ് കർണൻ.
71 വയസായിരുന്നു. സഹ ജഡ്ജിമാര്‍ക്കെതിരെ ജാതി വിവേചന ആരോപണം ഉയര്‍ത്തിയും വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ് കര്ണന്. മദ്രാസ്, കല്‍ക്കട്ട ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ ജഡ്ജിയാണ് ജസ്റ്റിസ് കര്ണന്.
1955 ജൂൺ 12ന് തമിഴ്നാട്ടിലെ കൂഡല്ലൂരിലെ കർനാതത്തിലാണ് ജസ്റ്റിസ് സി എസ് കർണന്റെ ജനനം. അച്ഛൻ അധ്യാപകനും അമ്മ ഗൃഹനാഥനുമായിരുന്നു.
മദ്രാസ് ലോ സ്കൂളിൽ നിന്ന് 1983ലാണ് നിയമ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2009 മുതൽ മദ്രാസ് ഹൈക്കോടതി ജഡ്ജ് ആയിരുന്നു. 2017 ജൂണ്‍ 12നാണ് കര്ണന് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്ണന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
