ഗുവാഹത്തി: അസമിലെ കാസിരംഗയില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ 23 പേര്‍ മരിച്ചു.അസമിലെ ഗോലാഘട്ട് ജില്ലയിൽ കാസിരംഗയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്.
ബൊക്കാഖട്ടില്‍ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകരുകയും നിരവധി യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തകര്‍ന്ന വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.
ട്രാവലറിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. ട്രാവലറില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പരിക്കേറ്റവരെ ചികിത്സയ്ക്കായി കൊഹോറ മോഡല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
